താൻ ഈ സീസണിൽ മലചവിട്ടാൻ ഉദ്ദേശിക്കുന്നില്ല എന്ന ഉറച്ച നിലപാട് അറിയിച്ചിരിക്കുകയാണ് തൃപ്തി ദേശായി. തനിക്കെതിരെ ഉയരുന്ന മറ്റ് പ്രചാരണങ്ങൾ ഗൂഢ ഉദ്ദേശത്തോടെയാണ് എന്നും തൃപ്തിദേശായി പറയുന്നു. ശബരിമലയിലേക്ക് താൻ വീണ്ടും വരുന്നു എന്നുള്ള പ്രചാരണങ്ങൾ തെറ്റൊന്നും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചു.തന്റെ ലക്ഷ്യം മറ്റ് യുവതികൾ സാധ്യമാക്കി കഴിഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സന്നിധാനത്ത് യുവതി പ്രവേശം സാധ്യമാക്കി കഴിഞ്ഞുവെന്നും തൃപ്തി ദേശായി അവകാശപ്പെട്ടു. എന്നാൽ ആദ്യതവണ ശബരിമലദർശനം സാധ്യമാകാതെ പരാജയപ്പെട്ട തൃപ്തി ഉടൻതന്നെ തിരിച്ചെത്തുമെന്ന് വെല്ലുവിളിയോടെയാണ് മടങ്ങിയത്. എന്നാൽ ഇപ്പോൾ താൻ മലകയറാൻ എത്തില്ല എന്നാണ് തൃപ്തി ദേശായി പറയുന്നത് .